പോലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പാക്കറ്റുകൾ വിഴുങ്ങി; യുവാവ് മരിച്ചു

കോഴിക്കോട്: പോലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പൊതിയോടെ വിഴുങ്ങിയ ആൾ മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്തതിന് ശേഷം നടത്തിയ വൈദ്യപരിശോധനയിൽ വയറിനുള്ളിൽ വെളുത്ത തരികൾ അടങ്ങിയ പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയിരുന്നു. എൻഡോസ്കോപ്പി പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. പ്രതിയെ ശസ്ത്രക്രിയക്ക് വിധേയനാമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഷാനിദിനെതിരെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതി സ്ഥിരമായി ലഹരി വിൽപ്പന നടത്തിയിരുന്ന ആളാണെന്നും നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നും പോലീസ് വ്യക്തമാക്കി. താൻ വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് പോലീസിന്റെ പിടിയിലായതിന് പിന്നാലെ പ്രതി വെളിപ്പെടുത്തിയിരുന്നു. ഉടൻ തന്നെ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രതിയെ മാറ്റി. തുടർന്ന് നടത്തിയ എൻഡോസ്കോപ്പി, സ്കാനിംഗ് പരിശോധനകളിലാണ് വയറ്റിൽ രണ്ട് പാക്കറ്റുകളുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവ പുറത്തെടുക്കുന്നത് സംബന്ധിച്ച നടപടികൾ ആരംഭിക്കുന്നതിനിടെ പ്രതിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഒടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
TAGS: KERALA
SUMMARY: Man who swallowed mdma packets dies



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.