ഐപിഎൽ; ചെപ്പോക്കിൽ വിജയമെഴുതി ആർസിബി, ചെന്നൈക്ക് തോൽവി

ചെന്നൈ: ഐപിഎല്ലിൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തെറിഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 50 റൺസിന് ചെന്നൈയെ കീഴടക്കിയ ബെംഗളൂരു ഐപിഎൽ സീസണിലെ രണ്ടാം ജയവും സ്വന്തമാക്കി. ബെംഗളൂരു ഉയർത്തിയ 197 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത 20-ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ ആയുള്ളൂ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. എട്ട് റൺസിനിടെ തന്നെ ടീമിന് രണ്ട് വിക്കറ്റ് നഷ്ടമായി. രാഹുൽ ത്രിപതി(5),ഋതുരാജ് ഗെയ്ക്വാദ്(0)എന്നിവർ വേഗം മടങ്ങി. പിന്നാലെ ദീപക് ഹൂഡയും(4) സാം കറനും(8) പുറത്തായി. ടീം 52-4 എന്ന നിലയിലേക്ക് വീണു.
ഓപ്പണർ രചിൻ രവീന്ദ്ര മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. 41 റൺസെടുത്ത താരത്തെ യാഷ് ദയാൽ കൂടാരം കയറ്റിയതോടെ ചെന്നൈ പ്രതിരോധത്തിലായി. പിന്നീട് വന്നവർക്കാർക്കും ടീമിനെ കരകയറ്റാനായില്ല. ശിവം ദുബൈ(19), രവിചന്ദ്രൻ അശ്വിൻ(11), രവീന്ദ്ര ജഡേജ(25) എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ആര്‍ അശ്വിന്‍ (11) കൂടി പുറത്തായതോടെ ഒമ്പതാമനായി എംഎസ് ധോണിയെത്തിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. 16 പന്തില്‍ 30 റണ്‍സുമായി ധോണി പുറത്താവാതെ നിന്നു.
രവീന്ദ്ര ജഡേജ (19 പന്തില്‍ 25) ആണ് അവസാനം പുറത്തായത്. ആര്‍സിബിക്ക് വേണ്ടി ഹേസില്‍വുഡ് നാല് ഓറില്‍ 21 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് വേണ്ടി ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ അര്‍ധ സെഞ്ചുറി (32 പന്തില്‍ 51) നേടി. ഓപണര്‍ ഫിസിപ് സാള്‍ട്ട് 16 പന്തില്‍ 32 റണ്‍സ് അടിച്ചെടുത്തു. വിരാട് കോഹ്‌ലി 30 പന്തില്‍ 31 നേടി. 14 പന്തില്‍ 27 റണ്‍സ് വാരിക്കൂട്ടി ദേവ്ദത്ത് പടിക്കലും 8 പന്തില്‍ 22 റണ്‍സോടെ ടിം ഡോവിഡും റണ്‍റേറ്റ് ഉയര്‍ത്തി. ജിതേഷ് ശര്‍മ (12), ലിയാം ലിവിങ്‌സ്റ്റണ്‍ (10) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.