സംസ്ഥാനത്ത് മാർച്ച് മാസത്തിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മാർച്ചിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഫെബ്രുവരിയിൽ കർണാടകയിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുകൾ അധികൃതർ പങ്കുവച്ചത്. മാർച്ച് മുതൽ മെയ് വരെ നഗരത്തിലും സമീപ ജില്ലകളിലും മൺസൂണിന് മുൻപ് 30 മുതൽ 40 ശതമാനം വരെ കൂടുതൽ മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു. തീരദേശ കർണാടക ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 50 മുതൽ 60 ശതമാനം വരെ അധിക മഴ ലഭിച്ചേക്കും.
മാർച്ച് 12 മുതൽ മൂന്നു ദിവസത്തേയ്ക്ക് 14 ജില്ലകളിൽ അധികൃതർ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ചാമരാജനഗർ, ചിക്കമഗളൂരു, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, ശിവമോഗ എന്നിവയുൾപ്പെടെയുള്ള ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. അതേസമയം വടക്കൻ കർണാടകയിൽ മാർച്ച് പത്ത് വരെ താപനില 43 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ഉയർന്നേക്കുമെന്ന് ഐഎംഡി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ബീദറിൽ ആണ്.
12 ഡിഗ്രി സെൽഷ്യസാണ് ഇവിടെ ഏറ്റവും കുറഞ്ഞ താപനില. ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുന്നത് കലബുർഗിയിലാണ്. 37.8 ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ ചൂട്. ഹൊന്നാവർ, കാർവാർ, ഹാസൻ, മൈസൂരു എന്നിവയുൾപ്പെടെ പല സ്ഥലങ്ങളിലും താപനില സാധാരണയേക്കാൾ കൂടുതലാണ്. എന്നാൽ കോപ്പാൾ, ബീദർ തുടങ്ങിയ സ്ഥലങ്ങളിൽ സാധാരണയിലും കുറഞ്ഞ ചൂടാണ് അനുഭവപ്പെടുന്നത്.
TAGS: KARNATAKA | RAIN
SUMMARY: Karnataka to witness heavy summer rain in march



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.