ഫോട്ടോഷൂട്ടിനിടെ കളർ ബോംബ് പൊട്ടിത്തെറിച്ചു; നവവധുവിന് പരുക്ക്

ബെംഗളൂരു: വിവാഹ ഫോട്ടോഷൂട്ടിനിടെ കളർ ബോംബ് പൊട്ടിത്തെറിച്ച് നവവധുവിന് പൊള്ളലേറ്റു. കാനഡയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജരായ വിക്കിയും പിയയുമാണ് കഴിഞ്ഞ ദിവസം ബംഗളുരുവുത് വച്ച് വിവാഹിതരായത്. വിവാഹത്തിന് ശേഷം നടന്ന ഫോട്ടോഷൂട്ടിനിടെയായിരുന്നു അപകടം.
സംഭവത്തിൽ പിയയുടെ പിന്‍ഭാഗത്ത് പൊള്ളലേല്‍ക്കുകയും മുടിയുടെ ഭാഗം കരിഞ്ഞുപോവുകയും ചെയ്തു. വധുവിനെ വരന്‍ പൊക്കിയെടുത്ത് ചുംബിക്കാനൊരുങ്ങുമ്പോഴായിരുന്നു കളര്‍ ബോംബ് യുവതിയുടെ ശരീരത്തില്‍ പതിച്ചത്. ഉടൻ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന്റെ വീഡിയോ ദമ്പതികള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് തങ്ങള്‍ വീഡിയോ പുറത്തുവിട്ടതെന്ന് ഇരുവരും പ്രതികരിച്ചു. അതേസമയം, വെഡിംഗ് ഫോട്ടോ ഷൂട്ടുകളുടെ ഭാഗമായി ഉണ്ടായ അപകടത്തില്‍ ഇരുവരേയും ആശ്വസിപ്പിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്ത് വന്നു.
Canadian Woman Travels To Bengaluru For Her Wedding, Gets Burnt By Colour Bomb On Big Day!https://t.co/hmB2XYe6EO pic.twitter.com/lv62SZgxqN
— TIMES NOW (@TimesNow) March 20, 2025
TAGS: PHOTOSHOOT
SUMMARY: Women gets injured during wedding photoshoot



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.