ഓൺലൈൻ ഉള്ളടക്കം നീക്കം ചെയ്യുന്നു; കേന്ദ്ര സർക്കാരിനെതിരെ ഹർജിയുമായി എക്സ് പ്ലാറ്റ്ഫോം

ബെംഗളൂരു: ഐടി ആക്ടിലെ ഉപനിയമങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരേ കർണാടക ഹൈക്കോടതിയെ സമീപിച്ച് ഇലോൺ മസ്ക്കിന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ എക്സ്. കേന്ദ്രസർക്കാർ നിയമപരമായ നടപടിക്രമങ്ങൾ മറികടക്കുകയാണെന്നും ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കംചെയ്യാനായി മനപൂർവം കാരണങ്ങൾ ഉണ്ടാക്കുകയാണെന്നും എക്സ് ആരോപിച്ചു. സർക്കാർ അധികൃതർ ആവശ്യപ്പെട്ടിട്ടും ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കംചെയ്തില്ലെങ്കിൽ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകൾക്കുള്ള നിയമപരമായ പരിരക്ഷ നഷ്ടപ്പെടുമെന്നതാണ് ഐടി ആക്ടിലെ സെക്ഷൻ 79(3)(ബി)യിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഈ നിയമമാണ് സർക്കാർ ദുരുപയോഗം ചെയ്യുന്നതെന്ന് എക്സ് ആരോപിച്ചു.
രാജ്യസുരക്ഷ ഉൾപ്പെടെയുള്ള പ്രത്യേക കാരണങ്ങൾ ചൂണ്ടിക്കാട്ടി മാത്രമേ സെക്ഷൻ 69(എ) പ്രകാരം ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ അനുവദിക്കുന്നുള്ളൂ. ഇതിനായി അവലോകന നടപടിക്രമങ്ങളും ആവശ്യമാണ്. എന്നാൽ, സെക്ഷൻ 73(3)(ബി)യിൽ ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കംചെയ്യുന്നതിന് വ്യക്തമായ നിയമങ്ങളൊന്നുമില്ല. മാത്രമല്ല, ഇതിലൂടെ കൃത്യമായ പരിശോധനയില്ലാതെ ഉള്ളടക്കം നീക്കംചെയ്യാൻ അനുവാദം നൽകുകയാണെന്നും ഇത് ഇന്ത്യയിൽ വ്യാപകമായ സെൻസർഷിപ്പിന് കാരണമാകുമെന്നും എക്സ് ഹർജിയിൽ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ഇത്തരം നടപടികൾ തങ്ങളുടെ ഇന്ത്യയിലെ ബിസിനസിനെ ബാധിക്കുന്നതായും പ്ലാറ്റ്ഫോമിന്റെയും ഉപഭോക്താക്കളുടെയും വിശ്വാസ്യത തകർക്കുമെന്നും എക്സ് ഹർജിയിൽ പറഞ്ഞു.
TAGS: NATIONAL
SUMMARY: Elon Musk's X moves Karnataka HC against Indian Govt's content takedown rules



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.