പഹൽഗാം ഭീകരാക്രമണം; മരണസംഖ്യ 26 ആയി, അന്വേഷണം എൻഐഎ ഏറ്റെടുക്കും


ശ്രീനഗർ: ജമ്മു കശ്‌മീർ പഹൽഗാമിലെ ഭീകരാക്രമണത്തിൽ മരണസംഖ്യ 26 ആയി ഉയർന്നു. വിനോദസഞ്ചാരികൾ പതിവായെത്തുന്ന പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലാണ് ആക്രമണം നടന്നത്. വിനോദസഞ്ചാരികൾ ട്രക്കിങ്ങിനായി മേഖലയിലേക്ക് പോയപ്പോഴാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ കർണാടക ശിവമോഗ സ്വദേശിയായ മഞ്‌ജുനാഥ്‌ റാവുവും ഉൾപ്പെട്ടിട്ടുണ്ട്. കേസന്വേഷണം നിലവിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കും. പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകര സംഘടനയുടെ നിഴൽ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

2019-ൽ പുൽവാമയിലെ സംഭവത്തിന് ശേഷം ജമ്മു കശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. കൊല്ലപ്പെട്ട 26 പേരിൽ രണ്ട് വിദേശികളും രണ്ട് തദ്ദേശീയരും ഉൾപ്പെടുന്നുണ്ട്. മരണസംഖ്യ സംബന്ധിച്ച് അന്തിമ സ്ഥിരീകരണം വന്നിട്ടില്ല. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇന്ത്യ സന്ദർശിക്കുന്ന വേളയിലും, സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല ശക്തി പ്രാപിക്കുന്ന ഘട്ടത്തിലുംകൂടിയാണ് ഭീകരാക്രമണം അരങ്ങേറിയിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആക്രമണം ഉണ്ടായത്.തന്റെയും മകന്റെയും കൺമുന്നിൽ വെച്ചാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് ആക്രമണത്തിന്റെ ഇരയായ കർണാടക സ്വദേശി മഞ്ജുനാഥ് റാവുവിന്റെ ഭാര്യ പല്ലവി പറഞ്ഞു. തന്നെ കൊല്ലില്ലെന്നും പോയി മോദിയോട് പറയൂവെന്ന് ഭീകരർ പറഞ്ഞതായും പല്ലവി പറഞ്ഞു.

TAGS: |
SUMMARY: Death toll in Pahalgam terror attack rises to 26

 

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!