ഗിഗ് തൊഴിലാളികൾക്കുള്ള ക്ഷേമ ബിൽ മന്ത്രിസഭ പാസാക്കി

ബെംഗളൂരു: സംസ്ഥാനത്തെ പ്ലാറ്റ്‌ഫോം അധിഷ്ഠിത ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള ബിൽ മന്ത്രിസഭ പാസാക്കി. ക്ഷേമ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി സർക്കാർ ഓർഡിനൻസ് നടപ്പാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. ഗിഗ് വർക്കേഴ്‌സിന്റെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ബിൽ. ഓരോ ഓർഡറിലും തൊഴിലാളിക്ക് നൽകുന്ന പേയ്‌മെന്റിന്റെ ഒന്ന് മുതൽ 5 ശതമാനം വരെ ക്ഷേമ ഫീസ് നിർദ്ദേശിക്കുന്നുണ്ട്. ഈ തുക തൊഴിലാളികൾക്കുള്ള ക്ഷേമനിധിയിലേക്ക് പോകും.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി തൊഴിലാളികളുടെ രജിസ്ട്രേഷൻ, ക്ഷേമ ഫീസ് പിരിവ്, സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കൽ എന്നിവ ഉറപ്പാക്കാൻ ഗിഗ് വർക്കേഴ്‌സ് വെൽഫെയർ ബോർഡ് സ്ഥാപിക്കും. നിയമം ആരംഭിച്ച് 45 ദിവസത്തിനുള്ളിൽ എല്ലാ ഗിഗ് വർക്കേഴ്‌സിന്റെയും ഡാറ്റാബേസ് ബോർഡിന് നൽകാൻ അതാത് പ്ലാറ്റ്ഫോർമുകളോട് നിർദേശിച്ചിട്ടുണ്ട്. ക്ഷേമ ഫീസ് പിരിവിൽ സുതാര്യത കൊണ്ടുവരുന്നതിനായി പേയ്‌മെന്റ് ആൻഡ് വെൽഫെയർ ഫീസ് വെരിഫിക്കേഷൻ സിസ്റ്റം അവതരിപ്പിക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
തൊഴിലാളികൾക്ക് നൽകുന്ന ഓരോ പേയ്‌മെന്റും ക്ഷേമ ഫീസും ഈ സിസ്റ്റത്തിലേക്ക് അയയ്ക്കും. ബിൽ അനുസരിച്ച് സാധുവായതും രേഖാമൂലമുള്ളതുമായ കാരണവും 14 ദിവസത്തെ മുൻകൂർ നോട്ടീസും ഇല്ലാതെ ഒരു തൊഴിലാളിയെയും പിരിച്ചുവിടാൻ കഴിയില്ല.
TAGS: KARNATAKA | GIG WORKERS
SUMMARY: Karnataka Cabinet clears Platform-based Gig Workers' Bill



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.