സിഇടി പരീക്ഷക്കിടെ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം; സർക്കാരിന് നോട്ടീസ് അയച്ച് കോടതി

ബെംഗളൂരു: സിഇടി പരീക്ഷക്കിടെ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാറിനും കർണാടക പരീക്ഷാ അതോറിറ്റിക്കും (കെഇഎ) നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. ബീദർ, ശിവമോഗ, ധാർവാഡ് ജില്ലകളിലെ സിഇടി പരീക്ഷാ കേന്ദ്രങ്ങൾ വിദ്യാർഥികളുടെ പൂണൂൽ നീക്കം ചെയ്യാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
അഖില കർണാടക ബ്രാഹ്മണ മഹാസഭയാണ് ഹർജി നൽകിയത്. പൂണൂൽ നീക്കം ചെയ്യാൻ വിസമ്മതിച്ച വിദ്യാർഥികളെ പരീക്ഷാ ഹാളിന്റെ മുറിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയതായി മഹാസഭയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. ശ്രീരംഗ പറഞ്ഞു. പരീക്ഷയെഴുതാൻ അവസരം നഷ്ടപ്പെട്ട വിദ്യാർഥികൾക്കായി പുനപരീക്ഷ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഇഎ ഉദ്യോഗസ്ഥരുടെ പരീക്ഷാ നടത്തിപ്പും ദേഹപരിശോധനാ നടപടിക്രമങ്ങളും നിയന്ത്രിക്കുന്ന വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഹർജിക്കാരൻ ആവശ്യപ്പെട്ടു. വിഷയത്തിൽ എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാറിനോസ് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. കേസ് ജൂൺ ഒമ്പതിന് വീണ്ടും പരിഗണിക്കും.
TAGS: KARNATAKA | HIGH COURT
SUMMARY: HC notice to Karnataka govt over forced removal of sacred thread



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.