സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ ജാമ്യഹർജി 21ന് പരിഗണിക്കും


ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിന്റെ ജാമ്യഹർജിയിൽ 21ന് വാദം കേൾക്കും. കർണാടക ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുക. അടുത്ത വാദം കേൾക്കുന്നതിനു മുമ്പായി തങ്ങളുടെ റിപ്പോർട്ട്‌ സമർപ്പിക്കാൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിനോട് (ഡിആർഐ) ഹൈക്കോടതി നിർദേശിച്ചു. ദിവസങ്ങൾക്ക് മുമ്പ് രന്യയുടെ ജാമ്യാപേക്ഷ ബെംഗളൂരു അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.

മാർച്ച് മൂന്നിന് ഡിആർഐയുടെ പിടിയിലായ നടി, നിലവിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണുള്ളത്. 12.56 കോടി രൂപ വിലവരുന്ന 14.2 കിലോ ഗ്രാം സ്വർണവുമായാണ് ഇവരെ ഡിആർഐ അറസ്റ്റുചെയ്തത്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു രന്യ സെഷൻസ് കോടതിയെ സമീപിച്ചത്. ഇവിടെനിന്നും ജാമ്യാപേക്ഷ തള്ളിയതോടെയാണ് രന്യ ഇപ്പോൾ കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം ആവശ്യപ്പെട്ടുള്ള നടിയുടെ വാദങ്ങളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) എതിർത്തിരുന്നു. കേസിൽ ഇതുവരെ രന്യയടക്കം മൂന്നുപേരാണ് അറസ്റ്റിലായിട്ടുള്ളത്.

TAGS: |
SUMMARY: Karnataka HC to hear Ranya Rao bail plea on April 21


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!