ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ നിന്നും മുഗൾ ചരിത്രം ഒഴിവാക്കി എൻസിഇആർടി

ന്യൂഡൽഹി: ഏഴാം ക്ലാസ്സ് സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി എൻസിഇആർടി. മഗധ, മൗര്യ, ശതവാഹന തുടങ്ങിയ പുരാതന ഇന്ത്യൻ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങളാണ് പുസ്തകത്തിൽ ഇതിനു പകരമായി ചേർത്തിരിക്കുന്നത്. ഇന്ത്യൻ സാംസ്കാരിക പശ്ചാത്തലത്തിൽ വേരൂന്നിയതും പ്രായത്തിനനുസരിച്ചുള്ള രീതിയിൽ ആഗോള കാഴ്ചപ്പാടുകളെ അവതരിപ്പിക്കുന്നതുമാണ് പുസ്തകം എന്നുമാണ് ആമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.
മഹാകുംഭമേളയുടെ അധ്യായം ഉൾപ്പെടുത്തിയാണ് പുതിയ സാമൂഹ്യ ശാസ്ത്ര പുസ്‌തകം പുറത്തിറക്കുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഈ വർഷം നടന്ന കുംഭമേളയെക്കുറിച്ചുള്ള പരാമർശങ്ങളും പുസ്തകത്തിലുണ്ട്. ജനപദം (ആളുകൾ സ്ഥിരതാമസമാക്കിയ സ്ഥലം), സമരാജ് (പരമോന്നത ഭരണാധികാരി), അധീരരാജ (അധിപൻ), രാജാധിരാജ (രാജാക്കന്മാരുടെ രാജാവ്) എന്നിങ്ങനെ വിവിധ അധ്യായങ്ങളിൽ നിരവധി സംസ്‌കൃത പദങ്ങളും ഉൾപ്പെടുത്തി. ഗ്രീക്കുകാരെക്കുറിച്ചുള്ള വിശദമായ ഭാഗങ്ങളും പുതുക്കിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം (2020) പ്രകാരം എൻസിഇആർടി നവീകരിച്ച ഏഴാം ക്ലാസ് പാഠപുസ്തകമായ എക്‌സ്‌പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്, പാർട്ട്-1 എന്ന പുസ്തകത്തിലാണ് ചിലഭാഗങ്ങൾ ഒഴിവാക്കുകയും പുതിയവ ഉൾച്ചേർക്കുകയും ചെയ്തത്.
TAGS: NATIONAL | TEXTBOOK
SUMMARY: NCERT removes chapter on Mughals from Class 7 textbook



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.