ലോറി ഉടമകളുടെ അനിശ്ചിതകാല സമരം; ചരക്ക് ഗതാഗതം നിലച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ലോറി ഉടമകളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക്. ഇതോടെ കർണാടക വഴിയുള്ള ചരക്ക് ഗതാഗതം പൂർണമായും നിലച്ചു. ഏപ്രിൽ 14 അർദ്ധരാത്രി മുതലാണ് സമരം ആരംഭിച്ചത് മതി. ഇന്ധന വില, ടോൾ നിരക്ക് എന്നിവ വർധിപ്പിച്ചത് പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. പാൽ കൊണ്ടുപോകുന്ന ചെറുവാഹനങ്ങൾ ഒഴികെയുള്ള എല്ലാ ട്രക്കുകളും, ലോറികളും റോഡുകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ആൻഡ് ഏജന്റ്സ് അസോസിയേഷൻ അറിയിച്ചു.
24 സംസ്ഥാനങ്ങളിൽ നിന്നുള്ള 60-ലധികം ട്രാൻസ്പോർട്ട് അസോസിയേഷനുകൾ പണിമുടക്കിന് പിന്തുണ നൽകിയിട്ടുണ്ട്. കൂടാതെ ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രക്കുകൾ പ്രതിഷേധ സമയത്ത് കർണാടകയിലേക്ക് പ്രവേശിക്കില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ അസോസിയേഷനുമായി നടന്ന രണ്ട് ഘട്ട ചർച്ചകളും കഴിഞ്ഞ ദിവസം പരാജയപ്പെട്ടു. കേരളത്തിലേക്ക് ഉൾപ്പടെയുള്ള പച്ചക്കറി, പഴങ്ങൾ, പൂക്കൾ, പയർവർഗങ്ങൾ തുടങ്ങി അവശ്യസാധനങ്ങളുടെ വിതരണത്തെ സമരം ബാധിച്ചിട്ടുണ്ട്. ഡീസൽ വിലവർധന പിൻവലിക്കുക, സംസ്ഥാന പാതയിലെ 18 ടോളുകളിലെ ടോൾ പിരിവ് പിൻവലിക്കുക, അതിർത്തികളിലെ ആർടിഒ ചെക്ക്‌പോസ്റ്റുകൾ ഒഴിവാക്കുക, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 15,000 രൂപ എന്ന തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അസോസിയേഷൻ സമരം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും സമരം പിൻവലിക്കണമെന്ന് കഴിഞ്ഞയാഴ്ച ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല.
TAGS: KARNATAKA | STRIKE
SUMMARY: Indefinite stir of lorry owners in state enters third day



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.