ജാതി സെൻസസ്; സംവരണം 51 ശതമാനമായി ഉയർത്തണമെന്ന് ആവശ്യം

ബെംഗളൂരു: കർണാടക ജാതി സെൻസസ് സർവേ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആകെ ജനസംഖ്യയുടെ 70 ശതമാനം ഒബിസി വിഭാഗമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. സർവേയുടെ ഭാഗമായ 5.98 കോടി ആളുകളിൽ 4.6 കോടി ആളുകൾ വിവിധ ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണ്. ജയപ്രകാശ് ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ജാതി സെൻസസ് കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്.
ഒബിസി വിഭാഗത്തിലെ ജാതിതിരിച്ചുള്ള കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. അതേസമയം ജനസംഖ്യയുടെ 25 ശതമാനം, 1.52 കോടിപ്പേർ എസ്‍സി/എസ്ടി വിഭാഗക്കാരാണ്. ജനസംഖ്യയുടെ 94 ശതമാനം എസ്‍സി/എസ്ടി, ഒബിസി വിഭാഗങ്ങളാണെന്ന് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ശേഷിക്കുന്ന ജനറൽ വിഭാഗക്കാരുടെ എണ്ണം 29.74 ലക്ഷമാണ്. ഒബിസി 2 ബി വിഭാഗത്തിൽ ഉൾപ്പെടുന്ന മുസ്ലീം വിഭാഗത്തിൻ്റെ ജനസംഖ്യ 75.25 ലക്ഷമാണ്.
നിലവിലുള്ള ഒബിസി സംവരണം 51 ശതമാനത്തിലേക്ക് ഉയർത്തണമെന്നാണ് കമ്മീഷൻ്റെ പ്രധാന ശുപാർശ. ഇപ്പോൾ 32 ശതമാനം സംവരണമാണ് ഒബിസി വിഭാഗത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, എസ്‍സി വിഭാഗത്തിന് 17 ശതമാനവും എസ്ടി വിഭാഗത്തിന് ഏഴ് ശതമാനവും സംവരണം ഏർപ്പെടുത്തണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു. ഇതുൾപ്പെടെ ആകെ സംവരണം 75 ശതമാനമായി ഉയർത്തണമെന്നാണ് കമ്മീഷൻ്റെ ശുപാർശ. ഒബിസി വിഭാഗങ്ങൾക്കുള്ളിലെ വർഗീകരണം പുനക്രമീകരിക്കാനും കമ്മീഷൻ ശുപാർശ ചെയ്യുന്നുണ്ട്.
TAGS: KARNATAKA | CASTE CENSUS
SUMMARY: More details in caste census report out in state



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.