ഐപിഎൽ; ഹോം ഗ്രൗണ്ടിൽ ബെംഗളൂരുവിനെ തകർത്ത് പഞ്ചാബിന് ജയം

ബെംഗളൂരു: ഐപിഎല്ലിൽ ബെംഗളൂരുവിനെ തകർത്ത് പഞ്ചാബിന് ജയം. മഴ മൂലം 14 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു. ചിന്നസ്വാമിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബി നേടിയ 95 റൺസ് 11 ബോളുകൾ ശേഷിക്കെ പഞ്ചാബ് മറികടന്നു. പഞ്ചാബിന് വേണ്ടി നേഹൽ വദ് ഹേര 33 റൺസ് നേടി. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആർസിബി ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 95 റൺസ് നേടിയത്.
ടിം ഡേവിഡ് 26 പന്തിൽ മൂന്ന് സിക്‌സറും അഞ്ചുഫോറും അടക്കം 50 റൺസ് നേടി. രജത് പാടീദാർ 23 റൺസും നേടി. മറ്റാർക്കും തിളങ്ങാനായില്ല. പഞ്ചാബിന് വേണ്ടി യുസ്വേന്ദ്ര ചഹാൽ, അർഷ് ദീപ് സിംഗ്, ഹർപ്രീത് ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ആർസിബിക്ക് വേണ്ടി ഹേസൽ വുഡ് മൂന്ന് വിക്കറ്റും ഭുവനേശർ കുമാർ രണ്ട് വിക്കറ്റും നേടി.
TAGS: SPORTS | IPL
SUMMARY: Punjab kings beats RCB at Homeground



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.