ജമ്മു കശ്മീരിൽ കുടുങ്ങിയ 178 കന്നഡിഗരെ തിരിച്ചെത്തിച്ചു


ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ കുടുങ്ങിയ 178 കന്നഡിഗരെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ്‌ ലാഡ് കശ്മീരിൽ എത്തിയിരുന്നു. ജമ്മുവിൽ കുടുങ്ങിയ കന്നഡിഗർക്കൊപ്പം അദ്ദേഹവും ബെംഗളൂരുവിൽ തിരിച്ചെത്തി. കഴിഞ്ഞ രണ്ട് ദിവസമായി, ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന കർണാടകയിലെ വിനോദസഞ്ചാരികളെ സഹായിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നാട്ടിലേക്ക് ഇവരെ തിരികെ

എത്തിക്കാനുള്ള മാർഗനിർദേശം നൽകുകയും വിമാനത്താവളത്തിലേക്ക് പ്രത്യേക ഗതാഗതം ക്രമീകരിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാത്തവർക്കായി ശ്രീനഗറിൽ നിന്ന് ബെംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രത്യേക വിമാനം ഏർപ്പെടുത്തിയിരുന്നു.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ കർണാടക സ്വദേശികളായ മഞ്ജുനാഥ് റാവു, ഭരത് ഭൂഷൺ എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെ ബെംഗളൂരുവിൽ എത്തിച്ചു. ഡൽഹിയിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. സംസ്കാരചടങ്ങുകളിൽ സംസ്ഥാന – കേന്ദ്ര മന്ത്രിമാർ പങ്കെടുത്തു.

TAGS: |
SUMMARY: 178 Stranded kannadigas at Jammu return back

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!