പിയുസി രണ്ടാം വർഷ പരീക്ഷ ഫലം ഇന്ന്

ബെംഗളൂരു: പിയുസി രണ്ടാം വർഷ പരീക്ഷ ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്ന് കർണാടക സ്കൂൾ പരീക്ഷാ അസെസ്മെന്റ് ബോർഡ് (കെഎസ്ഇഎബി) അറിയിച്ചു. ഉച്ചയ്ക്ക് 12.30നാണ് ഫലപ്രഖ്യാപനം. വിദ്യാർഥികൾക്ക് karresults.nic.in, kseab.karnataka.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം പരിശോധിക്കാം. രണ്ടാം വർഷ പിയുസി പരീക്ഷകൾ മാർച്ച് ഒന്നിനായിരുന്നു നടന്നത്. സംസ്ഥാനത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
TAGS: KARNATAKA | EXAM
SUMMARY: Karnataka puc exam results out today