പഹൽഗാം ഭീകരാക്രമണം; കശ്മീരിൽ കുടുങ്ങിയ കന്നഡിഗരെ തിരിച്ചെത്തിച്ചു

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ കുടുങ്ങിയ കന്നഡിഗരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു. ചിക്കമഗളുരു, ഗദഗ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെയാണ് തിരിച്ചെത്തിച്ചത്. ചിക്കമഗളൂരുവിലെ രാമേശ്വർ നഗറിൽ നിന്നുള്ള ചന്ദ്രശേഖറും കുടുംബവും അവന്തിപ്പോരയിലെ വിഷ്ണു ക്ഷേത്രം സന്ദർശിക്കാനെത്തിയതായിരുന്നു.
ഇവിടെ നിന്ന് പുറപ്പെടാൻ വൈകിയതിനാൽ ഇവർ പഹൽഗാമിലെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. അതേസമയം, ഗദഗിൽ നിന്നുള്ള 10 പേരുടെ മറ്റൊരു സംഘം പഹൽഗാം സന്ദർശിച്ച് മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.
ഏപ്രിൽ 22നാണ് പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. കർണാടകയിൽ നിന്നുള്ള രണ്ടു പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശിവമോഗ സ്വദേശി മഞ്ജുനാഥ്, ബെംഗളൂരു സ്വദേശി ഭരത് ഭൂഷൺ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ തൊട്ടടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് എത്തിച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തിയിരുന്നു.
TAGS: KARNATAKA | TERROR ATTACK
SUMMARY: Karnataka families who were at Pahalgam return home safely



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.