ഐപിഎൽ; ചെന്നൈക്കെതിരായ ത്രില്ലർ പോരിൽ ബെംഗളൂരുവിന് ജയം

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. ചെന്നൈ സൂപ്പർ കിങ്സിനെ 2 റൺസിന് തോൽപ്പിച്ചു. 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ പോരാട്ടം 5 വിക്കറ്റിന് 211ൽ അവസാനിച്ചു. അവസാന പന്ത് വരെ ആവേശം നിറഞ്ഞ ത്രില്ലർ പോരാട്ടത്തിലാണ് ജയം ആർസിബി തട്ടിയെടുത്തത്. ചെന്നൈയ്ക്ക് വേണ്ടി 94 റൺസ് നേടിയ 17കാരൻ ആയുഷ് മഹ്ത്രെയുടെയും 77 റൺസുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയുടെയും പോരാട്ടം പാഴായി.
മികച്ച തുടക്കമായിരുന്നു ചെന്നൈയ്ക്ക് ലഭിച്ചിരുന്നത്. പവർ പ്ലേയ്ക്ക് മുമ്പ് തന്നെ ടീം സ്കോർ 50 എത്തി. 4-ാം ഓവർ എറിയാൻ എത്തിയ ഭുവനേശ്വർ കുമാറിനെതിരെ ആയുഷ് മഹ്ത്രെ 5 ബൗണ്ടറികളും ഒരു സിക്സറും സഹിതം 26 റൺസാണ് അടിച്ചെടുത്തത്. മഹ്ത്രെയ്ക്ക് പിന്തുണയുമായി ക്രീസിൽ ജഡേജ കൂടി എത്തിയതോടെ ടീം സ്കോർകുതിച്ചു. 29 പന്തുകളിൽ നിന്ന് ജഡേജ അർദ്ധ സെഞ്ച്വറി നേടി. 17-ാം ഓവറിന്റെ രണ്ടാം പന്തിൽ ആയുഷ് മാഹ്ത്രെയെ എൻഗിഡി മടക്കിയതോടെ വിജയദൗത്യം ജഡേജയുടെ കൈകളിലെത്തി. എന്നാൽ വിജയം ആർസിബി കൈപ്പിടിയിലൊതുക്കി.
ആർസിബിക്ക് വേണ്ടി വിരാട് കോലി (62) ജേക്കബ് ബേത്തൽ (55) റൊമാരിയോ ഷെപ്പേർഡ് (51*) എന്നിവർ അർദ്ധസെഞ്ച്വറി നേടി. അവസാന ഓവറിൽ രണ്ട് ബൗണ്ടറികളും രണ്ട് സിക്സറുകളും കൂടി പറത്തിയ ഷെപ്പേർഡ് 14 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയതോടെ ആർസിബിയുടെ സ്കോർ 200 കടന്ന് കുതിക്കുകയായിരുന്നു. 4 ബൗണ്ടറികളും 6 സിക്സറുകളുമാണ് ഷെപ്പേർഡിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 62 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറർ.
TAGS: IPL | SPORTS
SUMMARY: IPL 2025 CSK vs RCB RCB Register Narrow Win Over CSK



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.