സിദ്ധരാമയ്യയെ അധിക്ഷേപിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു; മൈസൂരു ജയിൽ വാർഡന് സസ്പെൻഷൻ

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെ അധിക്ഷേപിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച മൈസൂരു സെൻട്രൽ ജയിലിലെ വാർഡന് സസ്പെൻഷൻ. വിമുക്ത ഭടൻ കൂടിയായ എച്ച്.എൻ. മധു കുമാറിനെയാണ് (45) സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ നാല് വർഷമായി ജയിൽ വകുപ്പിൽ മധു സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഏപ്രിൽ 28ന് ബെളഗാവിയിൽ നടന്ന പൊതു പരിപാടിയിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനോട് മുഖ്യമന്ത്രി ദേഷ്യപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മധു വീഡിയോ ചിത്രീകരിച്ചത്. സംഭവത്തെ അപലപിച്ച് വീഡിയോ ചിത്രീകരിച്ച ശേഷം ഇത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മൈസൂരു സെൻട്രൽ ജയിൽ സൂപ്രണ്ട് ബി.എസ്. രമേശ് പറഞ്ഞു. വീഡിയോയിൽ നിരവധി പൊതുവിഷയവുമായി ബന്ധപ്പെട്ട് മധു മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നു.
മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അഴിമതി കേസും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തിയതായും മധു കുറ്റം ചെയ്തതായി കണ്ടെത്തിയതോടെയാണ് വകുപ്പുതല നടപടി എടുത്തതെന്നും ജയിൽ സൂപ്രണ്ട് വ്യക്തമാക്കി.
TAGS: KARNATAKA | SUSPENDED
SUMMARY: Mysuru Central Prison warder suspended over abusive video against CM Siddaramaiah



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.