എസ്‌എസ്എൽസി, പിയു പരീക്ഷകളുടെ പാസ് മാർക്കുകൾ കുറയ്ക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ബോർഡുകളുടെയും മാതൃക പിന്തുടർന്ന് എസ്എസ്എൽസി, പിയുസി പരീക്ഷകളുടെ പാസ് മാർക്ക് 35 ൽ നിന്ന് 33 ആയി കുറയ്ക്കാനിരുങ്ങി സംസ്ഥാന സർക്കാർ. വിദ്യാർഥികൾക്ക് എളുപ്പത്തിൽ വിജയിക്കാനാണിത്. വരാനിരിക്കുന്ന 2025-26 അധ്യയന വർഷത്തിൽ ഇത് നടപ്പിലാക്കിയേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.
തീരുമാനം പ്രാബല്യത്തിൽ വരുത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക നിയമം തയ്യാറാക്കും. നിലവിൽ, കർണാടകയിലെ ഉയർന്ന വിജയ മാർക്ക് വിദ്യാർഥികൾക്ക് വെല്ലുവിളിയാണ്. അതേസമയം കുറഞ്ഞ വിജയ മാർക്ക് ഉള്ള മറ്റ് സംസ്ഥാനങ്ങളിൽ കൂടുതൽ വിദ്യാർഥികൾ ബോർഡ് പരീക്ഷകൾ പാസ് ആകുന്നുണ്ട്. നിലവിൽ കർണാടകയിലെ പാസിംഗ് മാർക്ക് 35 ആണ്. തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ പാസ് മാർക്ക് 33 ആണ്.
TAGS: KARNATAKA | EXAM
SUMMARY: Karnataka consider reducing pass marks for exam



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.