ഐപിഎൽ; ഗുജറാത്തിനെ തോൽപ്പിച്ച് അടിച്ചുകയറി ലഖ്നൗ

ഐപിഎല്ലിൽ ഗുജറാത്തിനെ തോൽപ്പിച്ച് ലഖ്നൗ. 33 റൺസിനാണ് ജയം. ലഖ്നൗ ഉയർത്തിയ 236 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുക്കാനേ ആയുള്ളൂ. ലഖ്നൗ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന്റേത് മികച്ച തുടക്കമായിരുന്നു. സായ് സുദർശനും(21) ശുഭ്മാൻ ഗില്ലും (35) പതിവുപോലെ അടിച്ചുകളിച്ചു. ടീം എട്ടോവറിൽ 85-ലെത്തി.
ഇരുവരുടെയും വിക്കറ്റുകൾ വീണതിന് പിന്നാലെ ബട്ലറും റൂഥർഫോർഡും സ്കോറുയർത്തി. ബട്ലർ(33) പുറത്തായതോടെ ഷാരൂഖ് ഖാനെയും കൂട്ടുപിടിച്ച് റൂഥർഫോർഡ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തി. മറുപടിയിൽ ഗുജറാത്തിനായി ഷാരൂഖ്‌ഖാൻ 57 റണ്ണോടെ ടോപ് സ്‌കോററായി. ലഖ്‌നൗവിനായി വില്യം ഒറൗർക്കെ മൂന്ന് വിക്കറ്റെടുത്തു.
നാല് ടീമുകൾ പ്ലേ ഓഫിലെത്തിയെങ്കിലും ആറ് കളി ബാക്കിയുണ്ട്. ആദ്യ രണ്ട് സ്ഥാനക്കാർ 29ന് ഒന്നാം ക്വാളിഫയർ കളിക്കും. ജയിക്കുന്നവർ ഫൈനലിലെത്തും. മൂന്നും നാലും സ്ഥാനക്കാർ തമ്മിൽ 30ന് ആദ്യ എലിമിനേറ്ററാണ്. തോറ്റവർ പുറത്താവും. ജയിച്ചവരും ഒന്നാം ക്വാളിഫയർ തോറ്റവരും തമ്മിൽ ജൂൺ ഒന്നിന് രണ്ടാം ക്വാളിഫയർ നടക്കും. അതിലെ വിജയികൾ ഫൈനലിലേക്ക് മുന്നേറും. ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിങ്സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, മുംബൈ ഇന്ത്യൻസ് എന്നിവരാണ് നിലവിൽ പ്ലേ ഓഫിലുള്ളത്.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.