ഐപിഎൽ; പ്ലേ ഓഫ് ഉറപ്പിച്ച് മുംബൈ, തോൽവിയുമായി ഡൽഹി

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് സ്വപ്നം സാധ്യമാക്കി. നിർണായക മത്സരത്തിൽ ഡൽഹിയെ തകർത്താണ് മുംബൈ പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ചത്. 59 റൺസിനാണ് മുംബൈയുടെ ജയം. മുംബൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹി 121 റൺസിന് പുറത്തായി. വാങ്കഡെയിൽ മുംബൈ ബൗളർമാർക്ക് മുന്നിൽ ഡൽഹിക്ക് പിടിച്ചുനിൽക്കാനായില്ല. മത്സരത്തിൽ പരാജയപ്പെട്ടതോടെ ഡൽഹി പ്ലേ ഓഫ് കാണാതെ പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. 27 റൺസിനിടെ ടീമിന് മൂന്ന് മുൻനിര ബാറ്റർമാരെ നഷ്ടമായി. നായകൻ ഫാഫ് ഡു പ്ലെസിസ്(6), കെ.എൽ. രാഹുൽ (11), അഭിഷേക് പോറൽ(6) എന്നിവർ വേഗം കൂടാരം കയറി. തുടക്കത്തിൽ തന്നെ പ്രതിരോധത്തിലായെങ്കിലും സമീർ റിസ്വിയും വിപ്രജ് നിഗവും പ്രതിരോധത്തിന് ശ്രമിച്ചു. സ്കോർ 55 ൽ നിൽക്കേ വിപ്രജ് നിഗം(20) പുറത്തായി. പിന്നാലെ ട്രിസ്റ്റൺ സ്റ്റബ്സും(2) കൂടാരം കയറിയതോടെ ഡൽഹിയുടെ പരാജയം ഉറപ്പായിരുന്നു.
അശുതോഷ് ശർമ(18), മാധവ് തിവാരി(3), കുൽദീപ് യാദവ്(7) എന്നിവർക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഒടുവിൽ 18.2 ഓവറിൽ 121 റൺസിന് ഡൽഹി പുറത്തായി. മുംബൈക്കായി ജസ്പ്രീത് ബുംറയും മിച്ചൽ സാന്റ്നറും മൂന്നുവീതം വിക്കറ്റെടുത്തു. മുംബൈക്കായി സൂര്യകുമാർ 43 പന്തിൽ നിന്ന് ഏഴ് ഫോറുകളുടെയും നാല് സിക്സറുകളുടെയും അകമ്പടിയോടെ 73 റൺസെടുത്തു. നമാൻ ധിർ എട്ട് പന്തിൽ നിന്ന് 24 റൺസെടുത്തു.
TAGS: SPORTS | IPL
SUMMARY: Mumbai Indians secures Play off in IPL



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.