തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരുക്ക്

തൃശൂർ: തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനിടെ അപകടം. ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് പരുക്കേറ്റത്. വെടിക്കെട്ട് സാമഗ്രിയുടെ അവശിഷ്ടം തലയിൽ വീഴുകയായിരുന്നു. പരുക്ക് സാരമുള്ളതല്ല. ചാലക്കുടി ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഫയര്‍ഫോഴ്സ് ഹോം ഗാര്‍ഡ് ടിഎ ജോസിനാണ് പരുക്കേറ്റത്. ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഇന്ന് നടന്നു. വൈകീട്ട് ഏഴുമണിയോടെയാണ് സാമ്പിളിന് തിരികൊളുത്തിയത്. തിരുവമ്പാടിയാണ് ആദ്യം സാമ്പിൾ വെടിക്കെട്ടിന് തിരികൊളുത്തിയത്. തുടർന്ന് പാറമേക്കാവിന്റെ വെടിക്കെട്ടുമുണ്ട്. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ മാസങ്ങൾക്കു മുമ്പേ വെടിക്കെട്ടിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.
തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് പി.എം സതീഷും പാറമേക്കാവിനു വേണ്ടി ബിനോയ് ജേക്കബുമാണ് വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. തൃശ്ശൂർ പൂരത്തോടനുബന്ധിച്ചുള്ള ചമയ പ്രദർശനങ്ങളും ഉടൻ ആരംഭിക്കും. തിരുവമ്പാടി വിഭാഗത്തിന്റേത് കൗസ്തുഭം ഓഡിറ്റോറിയത്തിലും പാറമേക്കാവിന്റേത് ക്ഷേത്രം അഗ്രശാലയിലും ആണ് നടക്കുക.
TAGS: KERALA | THRISSUR POORAM
SUMMARY: Thrissur pooram 2025 sample fire work accident, one injured



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.