ഇന്ത്യയിൽ താമസിക്കാൻ അനുമതി നൽകണം; കർണാടക ഹൈക്കോടതിയെ സമീപിച്ച് പാക് പൗരൻമാർ

ബെംഗളൂരു: ഇന്ത്യയിൽ താൽക്കാലികമായി താമസിക്കാൻ അനുമതി ആവശ്യപ്പെട്ട് പാക് പൗരന്മാരായ കുട്ടികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു. മെയ് 15 വരെ മൈസൂരുവിൽ തങ്ങാൻ അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം. കുട്ടികളുടെ മാതാവ് റംഷ ജഹാൻ ഇന്ത്യൻ പൗരയും പിതാവ് മുഹമ്മദ് ഫറൂഖ് പാക് പൗരനുമാണ്. ബീബി യാമിന (എട്ട്), മുഹമ്മദ് മുദാസിർ (നാല്), മുഹമ്മദ് യൂസഫ് (മൂന്ന്) എന്നീ കുട്ടികൾ മാതാവിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ബലൂചിസ്ഥാനിൽ നിന്ന് മൈസൂരിലെത്തിയത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് പൗരന്മാർ രാജ്യം വിടണമെന്ന് ഉത്തരവിറങ്ങിയതോടെ വാഗ അതിർത്തിയിൽ എത്തിയെങ്കിലും റംഷയുടെ പാസ്‌പോർട്ട് കാലാവധി കഴിഞ്ഞതിനാൽ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. കുട്ടികൾ ചെറിയ പ്രായത്തിലുള്ളവരായതിനാൽ പിതാവിനൊപ്പമേ അതിർത്തി കടത്തൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇവർക്ക് മൈസൂരുവിലേക്ക് മടങ്ങേണ്ടിവന്നു. നിലവിലെ സാഹചര്യത്തിൽ പെട്ടെന്ന് പാകിസ്ഥാനിലേക്ക് മടങ്ങിപ്പോകാൻ സാധിക്കില്ലെന്നും കോടതിയിൽ നിന്നും അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും ഇവർ ഹർജിയിൽ പറഞ്ഞു. സംഭവത്തിൽ കേന്ദ്രത്തിനും കർണാടക സർക്കാരിനും ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.
TAGS: KARNATAKA | HIGH COURT
SUMMARY: Three Pakistani nationals move Karnataka High Court seeking permission to stay in India till May 15



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.