പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാനിലേക്കുള്ള തക്കാളി കയറ്റുമതി നിർത്തിവെച്ച് കർണാടകയിലെ കർഷകർ


ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിലേക്കുള്ള തക്കാളി കയറ്റുമതി നിർത്തിവെച്ച് കർണാടകയിൽ നിന്നുള്ള കർഷകർ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കോലാറിലെ തക്കാളി വ്യാപാരികൾ അറിയിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ തക്കാളി വിപണിയാണ് കോലാർ. പ്രതിദിനം 800-900 ടൺ തക്കാളി ഇടപാട് ഇവിടെ നടക്കുന്നുണ്ട്. ജൂൺ മാസമാണ് സാധാരണയായി ഏറ്റവും കൂടുതൽ കയറ്റുമതി രേഖപ്പെടുത്തുന്നത്. അയൽരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വഴി വൻ ലാഭമാണ് കർഷകർ കൊയ്യുന്നത്. എന്നാൽ ഇന്ത്യ – പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തോടൊപ്പം നിൽക്കുമെന്നും പാകിസ്ഥാനിലേക്കുള്ള തക്കാളി കയറ്റുമതി നിർത്തുകയാണെന്നും കോലാറിലെ വ്യാപാരികൾ പറഞ്ഞു.

നേരത്തെയും ഭീകരാക്രമണങ്ങൾ ഉണ്ടായിരുന്നെങ്കിലും, മാനുഷിക പരിഗണനയുടെ പേരിൽ പാകിസ്ഥാനിലേക്ക് തക്കാളി കയറ്റുമതി ചെയ്തിരുന്നു. എന്നാൽ പഹൽഗാം കൂട്ടക്കൊലയ്ക്ക് ശേഷം, ഒരു തക്കാളി പോലും അയൽ രാജ്യത്തേക്ക് അയയ്ക്കില്ലെന്നതാണ് തങ്ങളുടെ നിലപാടെന്നും വ്യാപാരികൾ അറിയിച്ചു. പഹൽഗാം ആക്രമണത്തെത്തുടർന്ന്, അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ ഇന്ത്യ നിരവധി നടപടികൾ സ്വീകരിച്ചു. സിന്ധു ജല ഉടമ്പടി നിർത്തിവയ്ക്കുകയും അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അടയ്ക്കുകയും ചെയ്തു. ഹൈക്കമ്മീഷനുകളുടെ ശക്തി കുറയ്ക്കാനും ഇന്ത്യ തീരുമാനിച്ചിരുന്നു.

TAGS: | |
SUMMARY: Karnataka farmers and traders to stop tomato export to Pakistan after Pahalgam terror attack


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!