Home page lead banner

കർണാടകയിൽ കോൺഗ്രസ് 20 സീറ്റുകൾ നേടുമെന്ന് സിദ്ധരാമയ്യ

Post ad banner after image

ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പില്‍ കർണാടകയിൽ കോൺഗ്രസ് 20 സീറ്റെങ്കിലും സ്വന്തമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തന്നെ 20 സീറ്റുകളിലെ വിജയം പാർട്ടി ലക്ഷ്യമിട്ടതാണെന്നും പാർട്ടിയോട് സംസ്ഥാനത്തെ ജനങ്ങൾക്ക് മികച്ച പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഗ്യാരൻ്റി പദ്ധതികൾ നിർത്തലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്യാരൻ്റി പദ്ധതികൾ താൽകാലികമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്രയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്  മുഖ്യമന്ത്രി മറുപടി നല്‍കി. വിജയേന്ദ്രയ്ക്ക് കാര്യങ്ങൾ അറിയില്ല, താൽകാലികമെന്നാൽ എന്താണ് അർത്ഥമാക്കുന്നത്? അദ്ദേഹം ഒരു ജോത്സ്യനാണോ? കർണാടകയിൽ ഞങ്ങള്‍ ഇത്തവണ ഭരണം പൂര്‍ത്തിയാക്കുമെന്നും അടുത്ത തവണയും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗ്യാരണ്ടി പദ്ധതികൾ തുടരുമെന്നും ഇതിനായി 52,000 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 28 ൽ 25 സീറ്റ് ബി.ജെ.പി നേടിയിരുന്നു. കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമായിരുന്നു ജയം. ഒരു സീറ്റിൽ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്തിയും മറ്റൊരു സീറ്റിൽ കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിച്ച ജെ.ഡി.എസ്. സ്ഥാനാർഥിയുമായിരുന്നു ജയിച്ചത്.

The post കർണാടകയിൽ കോൺഗ്രസ് 20 സീറ്റുകൾ നേടുമെന്ന് സിദ്ധരാമയ്യ appeared first on News Bengaluru.


Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Comments are closed.