കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാദൗത്യം പുരോഗമിക്കുന്നു

ബെംഗളൂരു: കർണാടകയില്‍ വിജയപുര ജില്ലയിലെ ഇന്ദി താലൂക്കിലെ ലച്ചന ഗ്രാമത്തില്‍ കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ കുഴൽക്കിണറിൽ വീണു. പ്രദേശത്തെ ശങ്കരപ്പ മുജഗൊണ്ടയുടെയും പൂജ മുജഗൊണ്ടയുടെയും മകനായ സാത്വിക് ആണ് അബദ്ധത്തിൽ കുഴക്കിണറിലേക്ക് വീണത്. 12 മണിക്കൂറോളമായി കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഏകദേശം ഇരുപതടി താഴ്ചയിലാണ് കുട്ടി ഉള്ളതെന്നാണ് വിവരം.

വീടിനു സമീപത്തെ വയലിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു മൂടിയില്ലാത്ത കുഴല്‍ക്കിണറിലേക്ക് സാഥ്വിക് വീണത്. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വൈകീട്ട് ആറരയോടെ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍, താലൂക്കിലെയും പഞ്ചായത്തിലെയും ഉദ്യോഗസ്ഥര്‍, അഗ്നിരക്ഷാസേന, ആംബുലന്‍സ് അടക്കമുള്ളവ സ്ഥലത്തെത്തിയിട്ടുണ്ട്. കുഞ്ഞിനെ പുറത്തെടുക്കാനായി എല്ലാവിധത്തിലും ശ്രമങ്ങള്‍ നടന്നുവരുന്നതായി അഗ്നിരക്ഷാസേന അറിയിച്ചു.

 

400 അടി താഴ്ചയിലാണ് കുഴൽക്കിണർ കുഴിച്ചത്. കുഞ്ഞിന് ശ്വസിക്കാനാവശ്യമായ ഓക്സിജന്‍ പൈപ്പ് വഴി കുഴല്‍ക്കിണറിലേക്ക് നല്‍കുന്നുണ്ട്. വിവരമറിഞ്ഞ് വൻ ജനാവലി സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. കുഴല്‍ക്കിണറിനുള്ളില്‍ നിന്ന് കുഞ്ഞിന്റെ കാലുകള്‍ അനങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. സമീപത്ത് തന്നെ മറ്റൊരു കുഴി കുഴിച്ച് തുരങ്കം നിര്‍മിച്ച് കുഞ്ഞിനെ പുറത്തെടുക്കാനാണ് ശ്രമം. അഞ്ചടിയുള്ള തുരങ്കമാണ് നിര്‍മിക്കുന്നത്. എന്നാല്‍ മണ്ണുകുഴിക്കുമ്പോള്‍ പാറയും കല്ലും പോലുള്ളവ തടയുന്നത് വെല്ലുവിളിയാണ്.

അടിയന്തരമായി രക്ഷാപ്രവര്‍ത്തനം നടത്തി എത്രയും പെട്ടെന്ന് കുട്ടിയെ പുറത്തെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടന്നുവരികയാണെന്നും വ്യവസായ മന്ത്രി എം.ബി പാട്ടില്‍ പറഞ്ഞു.

The post കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാദൗത്യം പുരോഗമിക്കുന്നു appeared first on News Bengaluru.

Powered by WPeMatico


Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Comments are closed.