കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 25ന്

കേരളത്തിലെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 25നു നടക്കും. മൂന്ന് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. ജൂണ്‍ ആറിനു വിജ്ഞാപനം പുറത്തിറങ്ങും. പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 13 ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ജൂണ്‍ 18.

എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരുടെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ജൂലൈ ഒന്നിനാണ് മൂവരും രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയാക്കുന്നത്. ജൂണ്‍ 25നു രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെയാണ് വോട്ടെടുപ്പ്. അന്നു തന്നെ വോട്ടെണ്ണുമെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here