മുഡ; ഹൈക്കോടതി വിധിയില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: മുഡ ഭൂമി ഇടപാട് കേസിൽ ഹർജി തള്ളിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമപ്രകാരം അത്തരമൊരു അന്വേഷണം അനുവദിക്കുമോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും കേസിൽ ഏത് അന്വേഷണവും നേരിടാൻ തനിക്ക് മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജെഡിഎസിന്റെയും ബിജെപിയുടെയും പ്രതികാര രാഷ്ട്രീയത്തിനെതിരായ പോരാട്ടം തുടരുമെന്നും സിദ്ധരാമയ്യ പറഞ്ഞു. കേസിൽ സത്യം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഡ കേസിൽ തനിക്കെതിരെയുള്ള അന്വേഷണത്തിന് ഗവർണർ അനുമതി നൽകിയത് ചോദ്യം ചെയ്ത് സിദ്ധരാമയ്യ നൽകിയ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു.
സിദ്ധരാമയ്യയുടെ ഭാര്യക്ക് മൈസൂരു അർബൻ ഡെവലപ്മെന്റെ അതോറിറ്റി (മുഡ) അനധികൃകമായി ഭൂമി നല്‍കിയെന്ന് കാട്ടിയാണ് ഗവർണർ താവർചന്ദ് ഗെലോട്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്. ഇതിനെതിരെയാണ് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചത്. പെറ്റീഷനില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പറഞ്ഞത്. ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
TAGS: MUDA SCAM | SIDDARAMIAH
SUMMARY: Will take legal advice on hc proceedings in muda scam



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.