കെഎസ്ആർടിസി ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ആർടിസി ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച ഉച്ചയ്ക്ക് 12.45ന് ബെൽത്തങ്ങാടി അയ്യപ്പക്ഷേത്രത്തിന് സമീപമാണ് സംഭവം. അപകടത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റു. ബെൽത്തങ്ങാടിയിൽ നിന്ന് കാർക്കളയിലേക്ക് പോവുകയായിരുന്ന ബസും ഗുരുവായനകെരെയിൽ നിന്ന് ബെൽത്തങ്ങാടിയിലേക്ക് പോകുകയായിരുന്ന ടാങ്കറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയും ചെയ്തു.
ബസ് ഡ്രൈവർ അരുൺകുമാർ (26), കണ്ടക്ടർ അബൂബക്കർ (39), ടാങ്കർ ഡ്രൈവർ സുന്ദരഗൗഡ (58), യാത്രക്കാരായ കാർത്തിക് (19), അബ്ദുൾ റഹിമാൻ (48), യശോദ (35), വിജയ (23), വാസന്തി (54), പ്രീതി (21), മംമ്ത (30), മംമ്ത (21), വാസന്തി (55), കല്യാണി (55), പത്മാവതി (37), രാഘവേന്ദ്ര (36), നാരായണ കുലാൽ (40), നാഗേഷ് ഹെഗ്‌ഡെ (63) ), നാഗേഷ് ഹെഗ്‌ഡെ (63) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ അരുൺകുമാറിൻ്റെ പരാതിയിൽ ബെൽത്തങ്ങാടി ട്രാഫിക് പോലീസ് കേസെടുത്തു.