കർണാടക ഹൈക്കോടതി അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടക ഹൈക്കോടതി അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് (കെഎഎസ്) ഉദ്യോഗസ്ഥനായ ശിവകുമാറിന്റെ ഭാര്യയും ബെംഗളൂരു സ്വദേശിയുമായ ചൈത്രയാണ് മരിച്ചത്. സഞ്ജയ്നഗറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ചൈത്രയുടെ മൃതദേഹം കണ്ടത്.
മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മകളെ നന്നായി നോക്കണമെന്നും ജീവിതം ആസ്വദിക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവിനുള്ള സന്ദേശവും മരണക്കുറിപ്പിലുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്) സെയ്ദുലു അദവത്ത് പറഞ്ഞു. ചൈത്രയുടെ സഹോദരന്റെ പരാതിയിൽ സഞ്ജയ്‌നാഗാർ പോലീസ് കേസെടുത്തു.