അനധികൃത ഇരുമ്പയിര് കടത്ത്; കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവ്

ബെംഗളൂരു: അനധികൃത ഇരുമ്പയിര് കടത്ത് കേസിൽ കാർവാർ എംഎൽഎയും കോൺഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിൽലിന് ഏഴ് വർഷം തടവ്. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഏഴ് വർഷം തടവും 9.6 കോടി രൂപ പിഴയുമാണ് കോടതി വിധിച്ചത്.
വിധി മേൽക്കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ എംഎൽഎ സ്ഥാനം സതീഷ് കൃഷ്ണ സെയ്‌ലിന് നഷ്ടമാകും. സിബിഐ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിലായിരുന്നു. തുടർന്ന് ഒരു വർഷത്തോളം സെയിൽ ജയിലായിരുന്നു. പിന്നീട് ജാമ്യം തേടി പുറത്തിറങ്ങി. എന്നാൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിബിഐ കഴിഞ്ഞ ദിവസം വീണ്ടും സതീഷ് കൃഷ്ണയെ അറസ്റ്റ് ചെയ്തു.
എംഎൽഎയെ കൂടാതെ തുറമുഖ വകുപ്പ് ഡപ്യൂട്ടി കൺസർവേറ്റർ മഹേഷ് ജെ. ബിലിയെ, ഖനിയുടമ ചേതൻ ഷാ തുടങ്ങി ഏഴു പേർ കുറ്റക്കാരാണെന്ന് ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയാണു വിധിച്ചത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇളവു വേണമെന്നും എംഎൽഎ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ കോടതി ഇക്കാര്യം മുഖവിലയ്‌ക്കെടുത്തില്ല. തുടർന്ന് അദ്ദേഹത്തിന് തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
TAGS: KARNATAKA | HIGH COURT
SUMMARY: Heavy jail sentence for MLA Satish in belekeri scam



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.