താടി വടിക്കണമെന്ന് ആവശ്യപ്പെട്ടു; നഴ്സിങ് കോളേജിനെതിരെ ആരോപണവുമായി ജമ്മു കശ്മീരിലെ വിദ്യാർഥികൾ

ബെംഗളൂരു: താടി വടിക്കാൻ നഴ്സിങ് കോളേജ് അധികൃതർ ആവശ്യപ്പെട്ടെന്ന് ആരോപണവുമായി ജമ്മു കശ്മീരിലെ വിദ്യാർഥികൾ. പ്രധാനമന്ത്രിയുടെ പ്രത്യേക സ്കോളർഷിപ്പ് സ്കീമിന് (പിഎംഎസ്എസ്എസ്) കീഴിൽ പഠിക്കുന്ന ജമ്മു കശ്മീരിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർഥികളാണ് ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് ജമ്മു കശ്മീർ സ്റ്റുഡൻ്റ്സ് അസോസിയേഷന് ഇവർ പരാതി നൽകി.
താടി ട്രിം ചെയ്യാനോ വടിക്കാനോ ആവശ്യപ്പെട്ടതായാണ് ആരോപണം. രാജീവ് ഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള ഹോളനരസിപുരയിലെ ഗവൺമെൻ്റ് നഴ്സിങ് കോളേജ് വിദ്യാർഥികളാണ് ആരോപണവുമായി രംഗത്തെത്തിയത്. തങ്ങളുടെ സാംസ്കാരികവും മതപരവുമായ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു. വിവേചനപരമായ ഗ്രൂമിങ് മാനദണ്ഡങ്ങളാണ് കോളേജ് നടപ്പിലാക്കുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു.
നിർദേശം പാലിച്ചില്ലെങ്കിൽ ക്ലിനിക്കൽ പ്രവർത്തനങ്ങളിൽ അവധി അടയാളപ്പെടുത്തുമെന്ന് കോളേജ് ഭീഷണിപ്പെടുത്തിയതായും അസോസിയേഷന് നൽകിയ പരാതിയിൽ വിദ്യാർഥികൾ പറഞ്ഞു.
അതേസമയം അച്ചടക്കം നിർബന്ധമായ നഴ്സിങ് മേഖലയിൽ വൃത്തിയും പ്രൊഫഷണലിസവും അത്യാവശ്യമാണെന്ന് കോളേജ് വ്യക്തമാക്കി. താടി ട്രിം ചെയ്യാൻ മാത്രമാണ് വിദ്യാർഥികളോട് ആവശ്യപ്പെട്ടതെന്നും, പൂർണ്ണമായും ഷേവ് ചെയ്യണമെന്ന് നിബന്ധനവെച്ചിട്ടില്ലെന്നും കോളേജ് പ്രിൻസിപ്പൽ ചന്ദ്രശേഖർ ഹഡപ്പാട് പറഞ്ഞു.
TAGS: KARNATAKA | NURSING COLLEGE
SUMMARY: Karnataka nursing college evokes controversy after asking Jammu Kashmir students to shave beards



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.