ബി-ടെക് വിദ്യാർഥി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ ബി-ടെക് വിദ്യാർഥി കോളേജ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കുർണൂൽ സ്വദേശിയായ കാരക്കാല രാഹുൽ (21) ആണ് മരിച്ചത്. ഇലക്ട്രോണിക്‌സ് സിറ്റി പിഇഎസ് സർവകലാശാലയിലെ ആറാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച രാവിലെ സർവകലാശാലയുടെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് രാഹുൽ ജീവനൊടുക്കിയത്. മരണകാരണം വ്യക്തമല്ല. രാഹുലിന്റെ പക്കൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.