കർണാടക മിനി ഒളിമ്പിക്സിന് തുടക്കമായി

ബെംഗളൂരു: കർണാടക മിനി ഒളിമ്പിക്സിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. യുവജന കായിക വകുപ്പും കർണാടക ഒളിമ്പിക് അസോസിയേഷനും (കെഒഎ) ചേർന്നാണ് മിനി ഒളിമ്പിക്‌സ് (അണ്ടർ 14 വിഭാഗം) സംഘടിപ്പിക്കുന്നത്. നാലായിരത്തിലധികം കായികതാരങ്ങളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
നവംബർ 20 വരെ വിവിധ വേദികളിലായി നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്ത് നിന്നുള്ള കായികതാരങ്ങൾ അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോൾ, വുഷു, ഖോ-ഖോ, തായ്‌ക്വോണ്ടോ തുടങ്ങി 24 ഇനങ്ങളിൽ മത്സരിക്കും. 2020ലാണ് മിനി ഒളിമ്പിക്‌സിൻ്റെ ആദ്യ പതിപ്പ് നടന്നത്. മൂന്നാം പതിപ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമീണമേഖലയിലെ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുക, യുവാക്കളുടെ കായിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ യുവാക്കളെ പ്രചോദിപ്പിക്കുക എന്നിവയാണ് മിനി ഒളിമ്പിക്‌സിൻ്റെ പ്രധാന ലക്ഷ്യമെന്ന് കർണാടക ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ എംഎൽസി ഡോ. കെ. ഗോവിന്ദരാജ് പറഞ്ഞു.
മിനി ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. മികച്ച 15 കായികതാരങ്ങൾക്ക് 5,000 രൂപ ക്യാഷ് അവാർഡ് നൽകാനും സെൻ്റർ ഫോർ സ്പോർട്സ് സയൻസ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, കെഒഎ തിരഞ്ഞെടുക്കുന്ന 50 അത്‌ലറ്റുകൾക്ക് അവരുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വർധിപ്പിക്കുന്നതിന് ഒരു മാസത്തെ എക്‌സിക്യൂട്ടീവ് പരിശീലനം ലഭിക്കും.
TAGS: KARNATAKA | MINI OLYMPICS
SUMMARY: Karnataka mini olympics third edition kickstarted



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.