വിവാഹ സർട്ടിഫിക്കറ്റ് നൽകാനുള്ള വഖഫ് ബോർഡ് അധികാരം മരവിപ്പിച്ച് ഹൈക്കോടതി

ബെംഗളൂരു: വിവാഹസർട്ടിഫിക്കറ്റ് നൽകുന്നതിന് വഖഫ് ബോർഡിനുള്ള അധികാരം മരവിപ്പിച്ച് കർണാടക ഹൈക്കോടതി. മുസ്ലീം അപേക്ഷകർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ കർണാടക സ്റ്റേറ്റ് ബോർഡ് ഓഫ് വഖഫിനെ അനുവദിക്കുന്ന സംസ്ഥാന സർക്കാർ ഉത്തരവാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ അടുത്ത വർഷം ജനുവരി 7 വരെയാണ് സ്റ്റേ.
ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. വഖഫ് ബോർഡ് അനുമതിക്കെതിരായ പൊതുതാത്പര്യ ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ഇടപെടൽ. വഖഫ് ബോർഡോ, വഖഫ് ഓഫീസർമാരോ നൽകുന്ന വിവാഹസർട്ടിഫിക്കറ്റുകൾ ഔദ്യോഗിക കാര്യങ്ങൾക്ക് സമർപ്പിക്കപ്പെടുമ്പോൾ സാധുതയുള്ള രേഖയായി കണക്കാക്കാൻ ബുദ്ധിമുട്ടാണെന്ന് കോടതി നിരീക്ഷിച്ചു. സാമൂഹിക പ്രവർത്തകൻ എ. ആലം പാഷയാണ് പൊതുതാത്പര്യ ഹർജി നൽകിയത്.
മുസ്ലീം സമുദായത്തിൽ നിന്നുള്ളവർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ വഖഫ് ബോർഡിന് അധികാരം നൽകുന്ന വിജ്ഞാപനം 2023 ഫെബ്രുവരി 21ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ന്യൂനപക്ഷ ക്ഷേമ, വഖ്ഫ്, ഹജ്ജ് വകുപ്പ് 2023 ഓഗസ്റ്റ് 30ന് പുറപ്പെടുവിച്ച അനുബന്ധ വിജ്ഞാപനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ഹർജി.
TAGS: KARNATAKA | HIGH COURT
SUMMARY: Karnataka HC Temporarily Suspends Waqf Board's Power To Issue Marriage Certificates



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.