തുപ്പുന്നതിനിടെ യുവതിയുടെ തല കെഎസ്ആർടിസി ബസിൻ്റെ ജനാലയിൽ കുടുങ്ങി

ബെംഗളൂരു: തുപ്പാൻ വേണ്ടി തല പുറത്തേക്കിട്ട യുവതിയുടെ തല കർണാടക ആർടിസി ബസിൻ്റെ ജനാലയിൽ കുടുങ്ങി. ബസിൻ്റെ എമർജൻസി എക്സിറ്റിലെ ചെറിയ ജനാലയിലൂടെയാണ് യുവതി തുപ്പാൻ ശ്രമിച്ചത്. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പരുക്കുകൾ ഒന്നുമില്ലാതെയാണ് യുവതിയെ രക്ഷിച്ചത്. ഫയർ ഫോഴ്സ്, പോലീസ്, ബസ് ഡ്രൈവറും, കണ്ടക്ടറും, സഹയാത്രക്കാരും ചേർന്നാണ് യുവതിയെ രക്ഷിച്ചത്.
യുവതിയുടെ തല കുടുങ്ങിയതറിഞ്ഞ് ഉടൻ ഡ്രൈവർ ബസ് നിർത്തി. ഡ്രൈവറും, സഹയാത്രക്കാരും പല വഴികളും ശ്രമിച്ചെങ്കിലും യുവതിയുടെ തല പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഫയർ ഫോഴ്സിനെയും പോലീസിനെയും വിവരം അറിയിച്ചത്.