പോലീസ് വാഹനം മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

ബെംഗളൂരു: പോലീസ് കമ്മീഷണറുടെ ഓഫീസ് പരിസർത്ത് പാർക്ക് ചെയ്തിരുന്ന സിറ്റി ആംഡ് റിസർവ് (സിഎആർ) വാഹനം മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സോനു ഭഗീരഥ് ആണ് പിടിയിലായത്. കലബുർഗിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
പോലീസ് ഡ്രൈവർ വാഹനത്തിന്റെ താക്കോൽ യൂണിഫോമിൽ സൂക്ഷിച്ച് ജനാലയിൽ തൂക്കിയിടുകയായിരുന്നു. സോനു ഭഗീരഥ് ഇത് മുൻകൂട്ടി മനസിലാക്കിയ ശേഷം താക്കോൽ പുറത്തെടുത്ത് എഞ്ചിൻ ഓണാക്കി. എന്നാൽ വാഹനത്തിന്റെ ശബ്ദം കേട്ടത്തോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ ഉണർന്ന് സോനു ഭഗീരഥിനെ പിടികൂടുകയായിരുന്നു.