ട്രാക്ടറിടിച്ച് എട്ട് വയസുകാരന് ദാരുണാന്ത്യം

ബെംഗളൂരു: മൈസൂരുവിൽ ട്രാക്ടറിടിച്ച് എട്ട് വയസുകാരന് ദാരുണാന്ത്യം. നഞ്ചൻഗുഡ് താലൂക്കിലെ ദേവരാസനഹള്ളിയിലാണ് സംഭവം. ഭവിഷ് ആണ് മരിച്ചത്. ഭവിഷ് അമ്മ മമതയോടൊപ്പം ചാമരാജനഗറിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ദേവരാസനഹള്ളിയിലെ അമ്മാവന്റെ വീട്ടിലേക്കു പോയ ഭവിഷ് കളിക്കാനായി റോഡിലേക്ക് ഇറങ്ങിയിരുന്നു. ഈ സമയം ഇത് വഴി വന്ന ട്രാക്ടർ ഭവിഷിനെ ഇടിക്കുകയായിരുന്നു. കുട്ടി തൽക്ഷണം മരിച്ചു. സംഭവത്തിൽ നഞ്ചൻകോട് റൂറൽ പോലീസ് കേസെടുത്തു.