കാറപകടത്തിൽ എംഎൽഎയ്ക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ കാറപകടത്തിൽ എംഎൽഎയ്ക്ക് പരുക്ക്. ബെയ്ൽഹോംഗൽ എംഎൽഎ മഹന്തേഷ് കൗജൽഗിക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെ വിധാൻ സൗധയ്ക്ക് മുമ്പിൽ വെച്ചായിരുന്നു അപകടം. എംഎൽഎ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ എംഎൽഎയ്ക്ക് നിസാര പരുക്കേറ്റു. അമിതവേഗതയിൽ വന്ന ഫോക്സ്വാഗൺ പോളോ കാർ ആണ് ഇടിച്ചതെന്ന് എംഎൽഎയുടെ ഡ്രൈവർ പറഞ്ഞു. മഹന്തേഷ് കൗജലഗിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കബ്ബൺ പാർക്ക് ട്രാഫിക് പോലീസ് കേസെടുത്തു.