സെയ്ഫ് അലിഖാന് നേരെയുണ്ടായ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ കുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ കസ്റ്റഡിയില്‍. മധ്യപ്രദേശിൽ നിന്നാണ് മുംബൈ പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ പ്രതിയുമായി സാമ്യമുള്ള ഒരാളെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദാദറിലെ കടയിൽ എത്തി പ്രതിയെന്ന് സംശയിക്കുന്നയാൾ ഹെഡ്ഫോൺ വാങ്ങുന്ന സിസിടിവി ദൃശ്യം ഇന്ന് പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം നടന്റെ വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുമായി സാമ്യമുള്ള വ്യക്തിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അഞ്ച് മണിക്കൂർ ചോദ്യം ചെയ്തശേഷം ഇയാളെ വിട്ടയക്കുകയായിരുന്നു.
അതേസമയം, ആരോഗ്യ നില ഭേദമായതിനെ തുടർന്ന് നടൻ സെയ്ഫ് അലിഖാന്റെയും ഭാര്യ കരീന കപൂറിൻ്റെയും മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതി വല്ലാതെ അക്രമാസക്തനായെന്നും ജീവരക്ഷാർധം മക്കള എടുത്ത് മുകൾ നിലയിലേക്ക് ഓടിയെന്നും കരീന മൊഴി നൽകി. സെയ്ഫ് ഒറ്റയ്ക്കാണ് അക്രമിയെ നേരിട്ടത്. വീട്ടിൽ നിന്നും ഒന്നും നഷ്ടമായിട്ടില്ലെന്നും മൊഴിയിലുണ്ട്. ചോരയിൽ കുളിച്ച നടനെ ലീലാവതി ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറും ഇന്ന് സ്റ്റേഷനിൽ എത്തി മൊഴി നൽകിയിരുന്നു.
TAGS: NATIONAL | SAIF ALI KHAN ATTACK
SUMMARY: One taken into custody for attacking saif ali khan