വിമർശനം അതിരുവിടുന്നു; വിജയേന്ദ്രയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയാൽ ബിജെപിക്ക് തോൽവി ഉറപ്പെന്ന് മുൻ മന്ത്രി

ബെംഗളൂരു: ബി.വൈ. വിജയേന്ദ്രയെ സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയസാധ്യത കുറയുമെന്ന് മുന്‍ മന്ത്രി രേണുകാചാര്യ. ഇക്കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വത്തെ സമീപിക്കുമെന്നും രേണുകാചാര്യ പറഞ്ഞു. വിമത എംഎല്‍എ ബസവഗൗഡ പാട്ടീല്‍ യത്നലിന്റെ നേതൃത്വത്തിലുള്ള സംഘം വിജയേന്ദ്രയെ വീണ്ടും സംസ്ഥാന അധ്യക്ഷനാക്കുന്നതിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെത്തി അധ്യക്ഷന്‍ ജെപി നഡ്ഡ ഉള്‍പ്പടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഭൂരിപക്ഷം പേരുടെയും പിന്തുണ വിജയേന്ദ്രയ്ക്കാണെന്നാണ് വിവരം. വിജയേന്ദ്രയെയും ബി.എസ്. യെദിയൂരപ്പയേയും വിമര്‍ശിക്കുന്നത് അതിരുവിടുകയാണെന്ന് രേണുകാചാര്യ പറഞ്ഞു. വിജയേന്ദ്രയെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 12ന് തങ്ങള്‍ ഡല്‍ഹിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
വിജയേന്ദ്ര അധ്യക്ഷനായി തുടരുമെന്നതിനാല്‍ യത്നല്‍ വിഭാഗത്തിന്റെ മാനസിക നില താളം തെറ്റിയിരിക്കുകയാണ്. അവരുടെ പെരുമാറ്റത്തില്‍ എല്ലാവരും ലജ്ജിക്കുകയാണ്. കോണ്‍ഗ്രസിലുള്ളവര്‍ പോലും എന്താണ് ബിജെപിയില്‍ സംഭവിക്കുന്നതെന്ന് ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2023 നവംബറിലാണ് ബി.വൈ. വിജയേന്ദ്ര ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷനാകുന്നത്. ഇത് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ അതൃപ്തരാക്കിയിരുന്നു.
TAGS: KARNATAKA | BJP
SUMMARY: BJP won't win even 10 seats if Vijayendra is removed: Renukacharya



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.