യുവാവിനെ കഴുത്തറുത്ത ശേഷം റോഡിൽ തള്ളി; മുൻ ഭാര്യയുടെ ബന്ധുക്കൾക്കെതിരെ കേസ്

ബെംഗളൂരു: യുവാവിനെ കഴുത്തറുത്ത ശേഷം റോഡിൽ തള്ളിയ മുൻ ഭാര്യയുടെ ബന്ധുക്കൾക്കെതിരെ കേസെടുത്തു. കോലാർ ചുഞ്ചദനല്ലിക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെയാണ് യുവാവിനെ ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോലാർ സ്വദേശി നാഗേഷ് ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ഇയാളുടെ മുൻ ഭാര്യ അശ്വിനിയുടെ ബന്ധുകൾക്കെതിരെ പോലീസ് കേസെടുത്തു.
നാഗേഷിനെ കഴുത്തറുക്കുകയും വയറ്റിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയും ചെയ്ത ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ചില വാഹനയാത്രികരും നൈറ്റ് പട്രോളിംഗ് പോലീസും ചേർന്ന് ഉടൻ തന്നെ നാഗേഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. കുടുംബവഴക്കിന്റെ പേരിലാണ് ഭാര്യയുടെ കുടുംബം തന്നെ ആക്രമിച്ചതെന്ന് നാഗേഷ് പോലീസിനോട് പറഞ്ഞു. ഏഴ് വർഷം മുമ്പായിരുന്നു നാഗേഷിന്റെയും അശ്വിനിയുടെയും വിവാഹം. ദമ്പതികൾക്ക് ഒരു മകളുണ്ട്.
പിന്നീട് വഴക്ക് പതിവായതോടെ ഇരുവരും വേർപിരിയുകയായിരുന്നു. എന്നാൽ ബന്ധുക്കൾ പലവട്ടം നിർബന്ധിച്ചിട്ടും അശ്വിനി മറ്റൊരു വിവാഹത്തിന് തയ്യാറായിരുന്നില്ല. ഇതോടെയാണ് അശ്വിനിയുടെ അമ്മ മഹേശ്വരമ്മയും അമ്മാവൻ നാരായണസ്വാമിയും മറ്റ് ബന്ധുക്കളും ചേർന്ന് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് നാഗേഷ് ആരോപിച്ചു. സംഭവത്തിൽ കോലാർ റൂറൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.