കുഴികൾ നികത്തൽ; നിരീക്ഷണത്തിനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ കുഴികൾ നികത്തുന്ന ജോലികൾ പൂർത്തിയാക്കുന്നത് നിരീക്ഷിക്കാൻ സോണൽ തലത്തിൽ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. കാലവർഷം ആരംഭിക്കുന്നതിനു മുമ്പ് പ്രധാന റോഡുകളിലെ കുഴികൾ നികത്താൻ ആണ് ബിബിഎംപി ലക്ഷ്യമിടുന്നത്.
ബിബിഎംപിയുടെ കീഴിലുള്ള മൊത്തം റോഡ് ശൃംഖല ഏകദേശം 12,878 കിലോമീറ്ററാണ്. അതിൽ 1,344.84 കിലോമീറ്റർ റോഡുകൾ ആർട്ടിരിയൽ, സബ്-ആർട്ടീരിയൽ റോഡുകളായാണ് കണക്കാക്കപ്പെടുന്നത്. റോഡ് ഇൻഫ്രാസ്ട്രക്ചർ വകുപ്പാണ് ഇവ റോഡുകൾ പരിപാലിക്കുന്നത്. ബാക്കിയുള്ള 11,533.16 കിലോമീറ്റർ റോഡുകൾ സോണൽ തലത്തിൽ ബിബിഎംപിയാണ് പരിപാലിക്കുന്നത്.
സോണൽ തലത്തിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നത് റോഡുകളിലെ കുഴികൾ പരിഹരിക്കുന്നതിനും നിശ്ചിത കാലയളവിനുള്ളിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും സഹായിക്കുമെന്ന് ചീഫ് കമ്മീഷണർ പറഞ്ഞു. അതാത് സോണൽ കമ്മീഷണർമാരുടെ നേതൃത്വത്തിലായിരിക്കും ടാസ്‌ക് ഫോഴ്‌സ് പ്രവർത്തിക്കുക.
ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റിയിൽ സോണൽ കമ്മീഷണർ ചെയർമാനും സോണൽ ജോയിൻ്റ് കമ്മീഷണർ, സോണൽ ചീഫ് എഞ്ചിനീയർമാർ, സോണൽ അസിസ്റ്റൻ്റ് ട്രാഫിക് പോലീസ് കമ്മീഷണർ, സോണൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഡിപ്പാർട്ട്‌മെൻ്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർമാർ, അസിസ്റ്റൻ്റ് എഞ്ചിനീയർമാർ എന്നിവർ അംഗങ്ങളായിരിക്കും. സോണൽ കമ്മീഷണറുടെ കീഴിൽ പ്രവർത്തിക്കുന്ന ഡെപ്യൂട്ടി കൺട്രോളർ (ധനകാര്യം) മെമ്പർ ഫോഴ്‌സിന്റെ സെക്രട്ടറിയായിരിക്കും.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.