സർക്കാർ ഓഫിസിൽ തീപിടുത്തം; നിരവധി ഫയലുകൾ കത്തിനശിച്ചു

ബെംഗളൂരു: സർക്കാർ ഓഫിസിലുണ്ടായ തീപിടുത്തത്തിൽ നിരവധി ഫയലുകൾ കത്തിനശിച്ചു. ചിക്കബല്ലാപുര മൃഗസംരക്ഷണ, വെറ്ററിനറി സർവീസസ് വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ച വൈകീട്ടടെയായിരുന്നു സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
ഫയലുകൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടുത്തമുണ്ടായത്. മുഴുവൻ രേഖകളും കത്തിനശിച്ചതായി പോലീസ് പറഞ്ഞു. സമീപവാസികൾ ഓഫിസിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഫയർഫോഴ്‌സിനെയും, പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് എത്തി തീയണച്ചു. സംഭവത്തിൽ ചിക്കബല്ലാപുര സിറ്റി പോലീസ് കേസെടുത്തു.
TAGS: FIRE | KARNATAKA
SUMMARY: Major documents gutted at govt office in Chikkaballapur



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.