പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ നടപടി ആരംഭിച്ചു

ബെംഗളൂരു: എംപി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. പാസ്‌പോർട്ട് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടികൾ മുന്നോട്ട് പോകുന്നതെന്ന് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യാഴാഴ്ച വ്യക്തമാക്കി.
നയതന്ത്ര പാസ്‌പോർട്ട് എന്തുകൊണ്ട് റദ്ദാക്കരുത് എന്ന് വിശദീകരിക്കാൻ വിദേശ കാര്യ മന്ത്രാലയം രേവണ്ണയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്നൽകിയിട്ടുണ്ട് കൂടാതെ 10 ദിവസത്തെ സമയവും അദ്ദേഹത്തിന് അനുവദിച്ചിട്ടുണ്ട്.
ഏപ്രിൽ 27നാണ് പ്രജ്വൽ രേവണ്ണ നയതന്ത്ര പാസ്‌പോർട്ടിൽ ഇന്ത്യ വിട്ടത്. ആരോപണങ്ങൾ അന്വേഷിക്കാൻ കർണാടക സർക്കാർ എസ്ഐടി രൂപീകരിച്ച സമയത്ത് പ്രജ്വൽ രാജ്യത്തിന് പുറത്തായിരുന്നു. ഇതിനോടകം പ്രജ്വൽ ഇന്ത്യയിലേക്ക് തിരിച്ചതായാണ് വിവരം. നാളെ പുലർച്ചെ അദ്ദേഹം ബെംഗളൂരു വിമാനത്താവളത്തിൽ എത്തും. വിമാനത്താവളത്തിൽ എത്തിയ ഉടൻ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.