ഹൈക്കോടതി അഭിഭാഷകയുടെ മരണം; അന്വേഷണം സിസിബിക്ക് കൈമാറി

ബെംഗളൂരു: കർണാടക ഹൈക്കോടതി അഭിഭാഷക ചൈത്ര ഗൗഡയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസിന് കൈമാറി. കെഎഎസ് ഉദ്യോഗസ്ഥൻ ശിവകുമാറിൻ്റെ ഭാര്യയും ബാഡ്മിൻ്റൺ പ്ലേയർ കൂടിയായ ചൈത്രയെ മെയ് 11നാണ് സഞ്ജയ്നഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ചൈത്രയുടെ മരണത്തിൽ ദുരൂഹതകൾ ഉയർന്നതോടെ സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ അന്വേഷണം സിസിബിക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് അഭിഭാഷക അസോസിയേഷനും നോർത്ത് ഡിസിപിക്ക് നിവേദനം നൽകിയിരുന്നു. താൻ വിഷാദരോഗിയാണെന്ന് പറഞ്ഞ് ആഴ്ചകൾക്ക് മുമ്പ് എഴുതിയ മരണക്കുറിപ്പും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തിരുന്നു. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കൊലപാതകം ആണെന്ന് ഭർത്താവും മറ്റ് ബന്ധുക്കളും ആരോപിച്ചിരുന്നു.
മരണത്തിന് 15 ദിവസം മുമ്പുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തകുവെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.