ഷഹബാസ് കൊലപാതക കേസ്; വിധി ഈ മാസം എട്ടിന്

കോഴിക്കോട്: ഷഹബാസ് കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയായി. ഈ മാസം എട്ടിന് വിധി പറയും. കസ്റ്റഡിയില്‍ കഴിയുന്ന വിദ്യാർഥികള്‍ക്ക് നിയമത്തിൻ്റെ ആനുകൂല്ല്യം നല്‍കരുതെന്ന് ഷഹബാസിൻ്റെ അഭിഭാഷകൻ. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യാപേക്ഷ തള്ളിയതോടെയാണ് കുറ്റാരോപിതര്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. കുറ്റാരോപിതര്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന പരിഗണന വച്ച് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതി പട്ടികയിലുള്ള ആറ് വിദ്യാര്‍ഥികള്‍ക്കും ക്രിമിനല്‍ സ്വഭാവമുണ്ടെന്നും ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും നേരത്തെ ഷഹബാസിന്റെ പിതാവ് കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 28നാണ് താമരശേരിയില്‍ രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഷഹബാസിന് ഗുരുതര പരുക്കേറ്റത്.
ഇതിനെ തുടര്‍ന്ന് ഷഹബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവേ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് താമരശേരി പോലീസ് ഇന്‍സ്പെക്ടര്‍ സായൂജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആക്രമിച്ച ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
TAGS : SHAHABAS MURDER
SUMMARY : Shahbaz murder case; verdict on the 8th of this month



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.