സൊമാറ്റോ ഫുഡ് ഡെലിവറി സിഒഒ റിൻഷുൽ ചന്ദ്ര രാജിവച്ചു

ന്യൂഡൽഹി: സൊമാറ്റോ ഫുഡ് ഡെലിവറി ബിസിനസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റിൻഷുൽ ചന്ദ്ര രാജി വെച്ചു. പുതിയ അവസരങ്ങളും അഭിനിവേശങ്ങളും പിന്തുടരാൻ വേണ്ടിയാണ് രാജിയെന്നാണ് റിൻഷുൽ ചന്ദ്ര അറിയിച്ചത്. ഏപ്രിൽ 7 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ എറ്റേണൽ ലിമിറ്റഡിന്റെ ഫുഡ് ഓർഡറിംഗ് ആൻഡ് ഡെലിവറി ബിസിനസ് സിഒഒ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
തന്റെ രാജി സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയൽ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. സൊമാറ്റോ കോർപ്പറേറ്റ് സ്ഥാപനത്തിന്റെ പേര് എറ്റേണൽ എന്നാക്കി മാറ്റിയെങ്കിലും, അവരുടെ ഫുഡ് ഡെലിവറി ബിസിനസായ സൊമാറ്റോയുടെ ബ്രാൻഡ് നാമം ആപ്പിനൊപ്പം തുടരുകയാണ്.
TAGS: ZOMATO
SUMMARY: Zomato coo resigns from post



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.