ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനം; പ്രതിഷേധം കടുപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ


ബെംഗളൂരു: ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനത്തിൽ ഇളവ് നൽകുന്നതിനെതിരെ പ്രതിഷേധം കടുപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ. ചാമരാജനഗർ ജില്ലയിൽ നിരവധി പരിസ്ഥിതി പ്രവർത്തകർ ചൊവ്വാഴ്ച മനുഷ്യച്ചങ്ങല തീർത്തു. ബന്ദിപ്പൂർ ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ രാത്രികാല ഗതാഗത നിരോധനം നീക്കുന്നതിനെതിരെയായിരുന്നു മനുഷ്യച്ചങ്ങല പ്രതിഷേധം. കേരള സർക്കാർ ഈ പരിസ്ഥിതി ലോല മേഖലയിലെ രാത്രി ഗതാഗത നിരോധനം പിൻവലിക്കണമെന്ന അഭ്യർത്ഥന മാനിച്ച് കർണാടക സർക്കാർ കരുണ കാണിക്കുകയാണെന്ന് സേവ് ബന്ദിപ്പൂർ കാമ്പയിൻ ആരംഭിച്ച പ്രതിഷേധക്കാർ ആരോപിച്ചു.

കർണാടകയിൽ നിന്നുള്ള ബിജെപി രാജ്യസഭാ എംപി ലഹർ സിംഗ് സിറോയ നിരോധനം പിൻവലിക്കാനുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിർക്കുമെന്ന് നേരത്തെ സർക്കാരിന് അയച്ച കത്തിലൂടെ വ്യക്തമാക്കിയിരുന്നു. ബന്ദിപ്പൂരിന്റെ പ്രധാന മേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാത 766-ൽ 286 വന്യജീവികൾ മരിച്ചതായി വൈൽഡ്‌ലൈഫ് കൺസർവേഷൻ ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ രേഖപ്പെടുത്തിയതിനെത്തുടർന്ന് 2009-ലാണ് രാത്രികാല ഗതാഗത നിരോധനം നിലവിൽ വന്നത്. അമിതവേഗതയിൽ വാഹനങ്ങളുമായി കൂട്ടിയിടിച്ച് ആനകൾ, പുള്ളിപ്പുലികൾ, മാൻ തുടങ്ങി നിരവധി വന്യജീവികൾ കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്ന് രാത്രി 9 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ യാത്ര നിരോധനം ഏർപ്പെടുത്തുകയായിരുന്നു.

വനത്തിലൂടെ കടന്നു പോകുന്ന റോഡ് പൂർണമായും അടയ്ക്കണമെന്നാവശ്യപ്പെട്ട് കർണാടക വനംവകുപ്പ് അടുത്തിടെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെയാണ് ഇടക്കാലത്ത് നിർജീവമായ രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ആരംഭിച്ചത്. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഒറ്റ ദിവസം കൊണ്ട് കർണാടക സർക്കാർ പിൻവലിച്ചു.

TAGS: |
SUMMARY: Save Bandipur Campaign, Environmentalists form human chain


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!