മാളിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥി ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ മാളിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥി ജീവനൊടുക്കി. നഗരത്തിലെ സ്വകാര്യ കോളേജിൽ വിദ്യാർഥിയായ അഡിഗ(21) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മൈക്കോ ലേഔട്ടിലെ വേഗ സിറ്റി മാളിൻ്റെ നാലാം നിലയിൽ എത്തിയ അഡിഗ താഴേക്ക് ചാടുകയായിരുന്നു.
അഡിഗ മാളിന്റെ പരിസരത്ത് കറങ്ങിനടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മാളിൻ്റെ തറയിൽ കിടന്നുറങ്ങുന്നതും, മാൾ അധികൃതരും സുരക്ഷ ജീവനക്കാരും ചേർന്ന് അഡിഗയെ പുറത്താക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ആത്മഹത്യകുറിപ്പൊന്നും ലഭിച്ചിട്ടില്ല. അഡിഗയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.